ന്യൂഡല്‍ഹി:
ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. ആര്‍ബിഐയുടെ തെരഞ്ഞെടുക്കപ്പെട്ട
ഓഫീസുകളിലൂടെയും ചില ബാങ്കുകള്‍ വഴിയുമാണ് നോട്ടുകള്‍ പുറത്തിറക്കിയത്.
200 രൂപ നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ
പ്രചരിച്ച വാര്‍ത്തകളെങ്കിലും വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ
നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 200 രൂപ
നോട്ടിനൊപ്പം 50 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കിയത് തീര്‍ത്തും
അപ്രതീക്ഷിതമായിട്ടായിരുന്നുരാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്.
പുറകുവശത്തായാണ് ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം
എടിഎമ്മില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി
കാത്തിരിക്കേണ്ടി വരും. പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന
രീതിയില്‍ എടിഎമ്മില്‍ മാറ്റം വരുത്തേണ്ടി വരും എന്നതിനാലാണ് ഇത്.
No comments:
Post a Comment